കുങ്ക്കുമം ചാര്‍ത്തി വരും പെണ്കൊടിയെപ്പോലെ
ഈ വാനമെന്നും വിളങ്ങീടുമ്പോള്‍
പകലിന്റെ കല്‍പ്പടവുകള്‍ മെല്ലെയിറങ്ങി
നീ എവിടേക്ക് പോകുന്നു സന്ധ്യേ?
നിന്‍ നിറക്കൂട്ടുകള്‍ ചാലിച്ച് നിത്യവും
ഈ ഭൂമിയെ സുന്ദരിയക്കുവാനോ ?
നിന്‍ മൃദു കൈകളാല്‍ ദീപങ്ങള്‍ തെളിയിച്ചു
നിത്യവും ദീപാരാധന ഒരുക്കുവാണോ?
നിന്‍ സിന്ദൂരച്ചെപ്പ് മെല്ലെ തുറന്നിട്ട്
മേഘങ്ങളെ തൊടുകുറി ചാര്‍ത്തീടാനോ ?
നിമിഷാര്‍ദ്രങ്ങളാല്‍ തിരമാല തീര്‍ത്തെന്നും
സൂര്യനെ നിന്നുള്ളില്‍ മറയ്ക്കുവാനോ ?
രാവിന്‍റെ പടിവാതില്‍ തള്ളിത്തുറന്നു നീ
എവിടേക്കു പോയെന്നും മറയുന്നുവോ?
നീ പോകും വഴിയെ സഞ്ചരിചീടുവാന്‍
എന്‍ മനമെന്നും കൊതിക്കുന്നു സന്ധ്യേ
നിന്‍ നിത്യയാത്രയില്‍ സഹയാത്രികയായി
നീ എന്നെയും കൂട്ടുമോ പ്രിയ സന്ധ്യേ?

ശരിക്കും പറഞ്ഞാൽ ഒരു ത്രികോണ പ്രണയകഥയിലെ ദുരന്ത നായികയാണ് സന്ധ്യ, അവൾ പ്രണയിച്ചത് സൂര്യനേയായിരുന്നു, പക്ഷേ സൂര്യൻ ഒരു കാസനോവയേപ്പോലെ കടലിനേയും ഭൂമിയേയും താമരയേയും പ്രണയിച്ചു, സന്ധ്യ നിശബ്ദയായി അവനു വേണ്ടി എന്നും വന്ന് പോയ്ക്കോണ്ടിരുന്നു...
ReplyDeleteകവിത നോട്ട് ബാഡ്...
കവിയത്രിയുടെ ഭാവനയും കണ്ണന്റെ ത്രികോണ പ്രണയവും എനിക്ക് വളരെയധികം ഇഷ്ട്ടമായി.
Deleteനന്ദി .... :)
Deletethank u kanna
Deleteസന്ധ്യയിന്നെന്തേ നിറം പകർന്നു
ReplyDeleteമന്ദം പിറകോട്ടു നോക്കിടുന്നു ?
ഈ കവിത കണ്ടിട്ടാകാം.
കുറച്ചു കൂടി നന്നായി ചൊല്ലിയാൽ സന്ധ്യ നിന്നേക്കാം, കുറച്ചു നേരം.
thanx for comment
Deleteസന്ധ്യേ....നീയെന്നന്നും സുന്ദരി തന്നെ
ReplyDeleteആകാശത്തിനു സൂര്യനോട് കടുത്ത പ്രണമായിരുന്നു. എന്നും കോളേജില്‍ വരുമ്പോള്‍ അവര്‍ തമ്മില്‍ സംസാരിച്ചിരിക്കും. അവര്‍ക്ക് സന്തോഷം തോന്നുമ്പോള്‍ ഭൂമിയില്‍ നല്ല കാലാവസ്ഥയായിരിക്കും. ആകാശത്തിനു ദേഷ്യം വരുമ്പോ മാനമിരുളും. മേഘങ്ങള്‍ ഉറഞ്ഞു കൂടി ഇടി വെട്ടി മഴ പെയ്യും. എന്നാലും ആ മഴ തോര്‍ന്നു കഴിയുമ്പോ ആകാശത്തു സൂര്യനോടുള്ള ദേഷ്യമെല്ലാം മാറി മഴവില്ല് വിരിയും. അവസാനം കോളേജ് വിട്ടു സൂര്യന്‍ വീട്ടില്‍ പോകുമ്പോള്‍ ആകാശത്തിനു വല്ലാത്ത വിഷമമാകും. അപ്പോള്‍ അവളുടെ കണ്ണ് കലങ്ങും. കലങ്ങി കലങ്ങി നല്ല ചുവന്ന നിറമാകും. അതാണ് സന്ധ്യ. സിന്ദൂര ചുവപ്പുള്ള സന്ധ്യ. അത് കഴിഞ്ഞാല്‍ പിന്നെ ആകാശവും വീട്ടില്‍ പോകും. അതോടെ രാത്രിയാവും. :))
ReplyDeleteWow suraj...superb comment....nalla bhaavana....keto
Delete