
ദൂരത്തു പോയി ഒളിച്ചിടും നേരത്ത്
ആരോ എന്‍ ചാരത്തു വന്നിരുന്നു
എന്‍ മിഴിയിണകള്‍ അറിയാതെ നോക്കി,
ആരെന്ന രൂപവും ആരെന്ന ഭാവവും
എന്‍ മുന്നില്‍ അന്ന് തെളിഞ്ഞതില്ല
സ്വപ്നങ്ങള്‍ നെയ്തിടും രാവില്‍ ഞാനൊരു
മിന്നിമറഞ്ഞിടും നക്ഷത്രമായി
മാനത്തു തുള്ളികളിച്ചിടും നേരത്ത്
ഒരു സുന്ദര നാദം ഒഴുകി വന്നു
എന്തെന്ന രാഗവും എന്തെന്ന ഭാവവും
എന്നുള്ളില്‍ അന്ന് തെളിഞ്ഞതില്ല
ജന്മാന്തരങ്ങള് പിന്നിട്ടു ഞാനിന്നൊരു
കാറ്റില്‍ വിലയാടിടും പുഷ്പമായി
ഇലയില്‍ തല ചായ്ചിടും നേരത്ത്
ആരോ എന്നെ തലോടി നിന്നു
ആരെന്ന രൂപവും ആരെന്ന ഭാവവും
എന്‍ കണ്ണിനുള്ളില്‍ തെളിഞ്ഞതില്ല
എങ്കിലും സഖീ, ഒന്ന് ഞാന്‍ അറിഞ്ഞു
എന്നെ തലോടി കടന്നു പോയൊരു
കാറ്റിന് നറും മണത്തില്‍
നിന് സ്നേഹ സന്ദേശം ഞാനറിഞ്ഞു.
കൊള്ളാലോ..!!
ReplyDelete:)
കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം
പിന്നിൽ വന്ന് കണ്ണ് പൊത്തും തോഴനെങ്ങ് പോയ്..
പഴയ സിനിമകളൊക്കെ ഓർമ്മ വരുന്നു, പ്രത്യേകിച്ച് മോനിഷയും വിനീതുമൊക്കെ ഉള്ളവ :)
ബ്ലോഗിലെ ആദ്യ പോസ്റ്റ് മോശമായില്ല.... എല്ലാ ഭാവുകങ്ങളും
Thank you kanna
Deleteഹൃദയ രാഗങ്ങള്‍ സുന്ദര നാദത്തില്‍ ഇനിയും പിറവിയെടുക്കട്ടെ ..
ReplyDeleteഇലച്ചീന്തിലെ പനിനീര് പുഷ്പം പോലെ സൌരഭ്യം പരത്തട്ടെ...
നന്നയിട്ടുണ്ട് ഗായത്രി..
എല്ലാ ഭാവുകങ്ങളും.
തുടര്‍ന്നും എഴുതുക.. അറിയിക്കുക..
രജനി ചേച്ചി...അഭിപ്രായം എഴുതിയതിനു നന്ദി .ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.... :)
DeleteGood Work :)
ReplyDeletegood....
ReplyDeletethanx sreeakhil...
Delete